പടന്നക്കാട് ആസ്‌പയർ സിറ്റി ക്ലബ് ആഥിതേയമരുളി ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്‌ക്കും മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കി വേണ്ടി നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ഇന്നലത്തെ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബംഗ്ലോ 47 കാഞ്ഞങ്ങാട് അൽജെയ്ഷ് പൊയ്യിലിനെ എഫ്‌സി പള്ളിക്കര കീഴടക്കി രണ്ടാം റൗണ്ടിലേക്ക് കടന്നു.
ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയ പോരാട്ട വീര്യം തീർത്ത ഇരു ടീമുകളും ഓരോ ഗോളുമായി ഇടവേളയ്ക്ക് പിരിഞ്ഞ് രണ്ടാം പകുതിയിൽ കളിയാരംഭിച്ചപ്പോൾ കാപ്പിരി കരുത്തിന്റെ ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യമാണ് ഐങ്ങോത്തെ കളി മൈതാനി ദർശിച്ചത്.
എഫ്‌സി പള്ളിക്കരയുടെ പ്രതിരോധ നിരയിൽ മഹാമേരുവിനെ പോലെ നൈജീരിയൻ താരം ഡെൽസി ഇസ്‌മായീൽ നിലകൊണ്ടപ്പോൾ രണ്ടാം പകുതിയിൽ അൽജെയ്ഷ് പൊയ്യിലിന്റെ താളം തന്നെ നിലച്ച് പോയി ഈ അവസരം കൂടി മുതലെടുത്ത് മുന്നേറ്റ നിരയിൽ ഘാനക്കാരൻ ഫിസ്സയും കാമറൂൺ താരം സിലയും കൂടെ സഹദും എഫ്‌സി പള്ളിക്കരക്ക് വേണ്ടി ആഞ്ഞ് കുതിച്ചപ്പോൾ രണ്ടാം പകുതിയിൽ അൽജെയ്ഷ് പൊയ്യിലിന്റെ വലയിലേക്ക് എഫ്‌സി പള്ളിക്കര അടിച്ച് കയറ്റിയത് രണ്ട് ഗോളുകളാണ്.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽജെയ്ഷ് പൊയ്യിലിനെ തകർത്ത എഫ്‌സി പള്ളിക്കരയുടെ മുന്നേറ്റ നിരയിലെ താരവും രണ്ട് ഗോളുകൾ നേടുകയും മറ്റൊരു ഗോളിന് അസിസ്റ്റായി വർത്തിക്കുകയും ചെയ്‌ത ഘാനക്കാരൻ ഫിസ്സയാണ് ഇന്നത്തെ കളിയിലെ കേമൻ.
മികച്ച കളിക്കാരന് നെക്‌സടൽ ഗ്രൂപ്പ് നൽകി വരുന്ന ട്രോഫി എഫ്‌സി പള്ളിക്കരയുടെ താരം ഫിസ്സയ്‌ക്ക് കിച്ച്മാർട്ട് മാനേജിംഗ് പാർട്ട്‌ണർമാരായ ജലീലും മൻസൂറും കൈമാറി.
ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ ആറാം പോരാട്ടത്തിൽ സുൽഫെക്സ് മാട്രെസ്സ് ബ്രദേഴ്‌സ് വൾവക്കാടുമായി എഫ്‌സി വാഴുന്നോറഡി ഏറ്റ്മുട്ടും.
ദിനേന മത്സരം കാണാൻ എത്തുന്ന കാണികൾക്കായി സൗജന്യ നറുക്കെടുപ്പിലൂടെ ഏർപ്പെടുത്തിയ സമ്മാനപദ്ധതിയിൽ 32" എൽ ഇ ഡി ടിവിയാണ് സമ്മാനർഹമായ 2165 നമ്പറിലുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്.
ടൂർണമെന്റിലെ എല്ലാ മത്സരത്തിലും ആകർശകമായ സമ്മാനങ്ങളാണ് ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കാണികൾക്കായി ഒരുക്കിയിട്ടുള്ളത്.
0 Comments