വില്‍പ്പനക്കായി ഓവുചാലില്‍ സൂക്ഷിച്ച മദ്യശേഖരം എക്‌സൈസ് പിടികൂടി; പ്രതിക്കുവേണ്ടി തിരച്ചില്‍

വില്‍പ്പനക്കായി ഓവുചാലില്‍ സൂക്ഷിച്ച മദ്യശേഖരം എക്‌സൈസ് പിടികൂടി; പ്രതിക്കുവേണ്ടി തിരച്ചില്‍



ബദിയടുക്ക: വില്‍പ്പനക്കായി ഓവുചാലില്‍ സൂക്ഷിച്ചിരുന്ന മദ്യശേഖരം എക്‌സൈസ് പിടികൂടി. മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം ചെന്നക്കുണ്ടിനടുത്ത സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഓവുചാലില്‍ സൂക്ഷിച്ചിരുന്ന 180 മില്ലിയുടെ 144 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിസ്‌കിയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മൂന്ന് ബോക്‌സുകളിലാണ് മദ്യശേഖരം കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എക്‌സൈസ് പറഞ്ഞു.  

Post a Comment

0 Comments