മോഷ്ടാവിനെ മുറിയില്‍പൂട്ടിയിട്ട് പോലീസിലേല്‍പ്പിച്ചു
Wednesday, February 26, 2020
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്‌നിക്കില്‍ മോഷ്ടിക്കാനായി കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ മുറിക്കകത്ത് പൂട്ടിയിട്ടു. പള്ളിക്കര ബീച്ചിനടുത്ത് താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി രാധാകൃഷ്ണനെയാണ്(56) നാട്ടുകാര്‍ മുറിക്കകത്ത് പൂട്ടിയിട്ടത്. പോളിടെക്‌നിക്കിന്റെ സ്റ്റോറിനകത്തേക്ക് രാധാകൃഷ്ണന്‍ കയറുന്നത് അതുവഴിവന്ന ചിലര്‍ കാണുകയായിരുന്നു. രാധാകൃഷ്ണന്‍ അകത്തുകയറിയയുടന്‍ ഇവര്‍ വാതില്‍പുറത്തുനിന്നും പൂട്ടി നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. പോലീസെത്തി രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
0 Comments