മൊഗ്രാൽ : ഡൽഹിയിൽ ആക്രമണം അഴിച്ച് വിടുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ കിരാത നയത്തിൽ മൊഗ്രാൽ ദേശീയവേദി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ അവകാശ സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഡൽഹി സമരഭടന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് നടന്ന റാലിയിൽ പ്രഷേധമിരമ്പി. മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ രണ്ട് തട്ടിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഹീനമായ നീക്കത്തിനെതിരെ റാലിയിൽ ശക്തമായ മുദ്രാവാക്യങ്ങൾ മുഴങ്ങി.
പ്രതിഷേധ റാലിക്ക് ദേശീയവേദി പ്രസിഡന്റ് മുഹമ്മദ് അബ്‌കോ, ജന.സെക്ര. എം.എ.മൂസ, ട്രഷറർ എം വിജയകുമാർ ഭാരവാഹികളായ എം.എം.റഹ്മാൻ, ടി.കെ ജാഫർ, ഖലീൽ കടവത്ത്, മുഹമ്മദ്‌കുഞ്ഞി ടൈൽസ്
എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, നാസർ മൊഗ്രാൽ, പി.എ ആസിഫ്, മുഹമ്മദലി , ടി.എ.ജലാൽ, എം.എ.ഹംസ, കാദർ മൊഗ്രാൽ, മുഹമ്മദലി , ഹാരിസ് ബഗ്ദാദ്, ബി.കെ.മുനീർ, എം.എസ്.മുഹമ്മദ്‌കുഞ്ഞി, അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, മിഷാൽ റഹ്മാൻ, എം.പി.എ ഖാദർ, സി.എം.ഹംസ, യു .എം .അമീൻ, എച്ച്.എം കരീം, ബി.കെ അബ്ദുൽ കാദർ, ലത്തീഫ് കൊപ്പളം, റസാഖ് കൊപ്പളം അംഗങ്ങളായ എം.എ ഇഖ്‌ബാൽ, ഷാജു മിലാനൊ, ആദിൽ അദ്ലീസ്, ബഷീർ കൊപ്പളം, ഉസ്മാൻ നാങ്കി, ലത്തീഫ് കടപ്പുറം തുടങ്ങിയവർ നേതൃത്വo നൽകി.
0 Comments