ആസ്‌പയർ സിറ്റി സെവൻസ്;ഗോളിയുടെ മികവിൽ എഫ്‌സി വൾവക്കാട് രണ്ടാം റൗണ്ടിലേക്ക്

ആസ്‌പയർ സിറ്റി സെവൻസ്;ഗോളിയുടെ മികവിൽ എഫ്‌സി വൾവക്കാട് രണ്ടാം റൗണ്ടിലേക്ക്




തങ്ങൾക്കിടയിലെ വളർന്ന് ഫുട്‌ബോൾ പ്രതിഭകൾക്ക് കഴിവുറ്റ പരിശീലനം നൽകാൻ സ്‌ഥാപിക്കുന്ന പടന്നക്കാട് ഫുട്‌ബോൾ അക്കാദമിയുടെ ധനശേഖരണാർത്ഥം പടന്നക്കാട് ആസ്‌പയർ സിറ്റി ക്ലബ്ബ് ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 07 വരെ ഒരുക്കുന്ന മലബാർ ഫുട്‌ബോൾ അസോസിയേഷൻ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ ആറാം ദിവസത്തെ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എഫ്‌സി വാഴുന്നോറഡി യെ കീഴപ്പെടുത്തി സുൽഫെക്സ്‌ മാട്രെസ്സ് വൾവക്കാട് രണ്ടാം റൗണ്ടിലേക്ക് കടന്നു.


ഗോൾകൂടാരത്തിന് മുന്നിൽ സർകസ് അഭ്യാസിയെ പോലെ പ്രകടനം കാഴ്ച വെച്ച എഫ്‌സി വൾവക്കാടിന്റെ ഗോൾകീപ്പർ കർണാടക ജൂനിയർ സ്റ്റേറ്റ് താരം സജ്ജാദിന്റെ കളി മികവിലാണ് എഫ്‌സി വൾവക്കാട് രണ്ടാം റൗണ്ടിലേക്ക് ക്ലീൻഷീറ്റായി ബെർത്ത് ഉറപ്പിച്ചത്.


ഗോൾരഹിത സമനിലയിൽ കലാശിച്ച ആദ്യ പകുതി ശേഷം കളി തീരാൻ മിനുട്ടുകൾ ബാക്കിയിരിക്കെയാണ് എഫ്‌സി വൾവക്കാട് മുന്നേറ്റ നിരയിലെ  താരമായ റിസ്‌വാന്റെ അതിമനോഹരമായ ലോങ്ങ് റേഞ്ച് ഷൂട്ടിലൂടെ തങ്ങളുടെ ഏക ഗോൾ കണ്ടെത്തിയത്.


ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യത്തിൽ ഇരോ ടീമോകളിലെയും കളിക്കാർ മൈതാനത്ത് നിറഞ്ഞാടിയപ്പോൾ കഴുകനെ പോലെ ചിറക് വിരിച്ച ഗോളിമാരാണ് വലയത്തിലക്ക് പാഞ്ഞ് വന്ന പല പന്തുകളെയും നിഷ്‌പ്രഭമാക്കി കളഞ്ഞത്.


ഗോൾവലയത്തിന് മുന്നിൽ പന്ത് വലയിലേക്ക് കടത്തി വിടാതെ വായുവിൽ അഭ്യാസം തീർത്ത് വൾവക്കാടിനെ ക്ലീൻ ഷീറ്റായി രണ്ടാം റൗണ്ടിലേക്ക് കടത്തിയ മാംഗ്ലൂർ യൂണിവേഴ്‌സിറ്റി, കർണാടക ജൂനിയർ സ്റ്റേറ്റ് താരവും കൂടിയായ വൾവക്കാടിന്റെ ഗോൾകീപ്പർ സജ്ജാദാണ് ഇന്നത്തെ കളിയിലെ കേമൻ.


മികച്ച കളിക്കാരന് നെക്‌സടൽ ഹോട്ടൽസ് ആന്റ് റിസോർട്സ് ഏർപ്പെടുത്തിയ ട്രോഫി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലെ ഡോക്ടറും ആസ്‌പയർ സിറ്റി ക്ലബ് മെമ്പറുമായ ഡോ. ശ്രീജിത്ത് വൾവക്കാടിന്റെ ഗോൾകീപ്പർ സജ്ജാദിന് കൈമാറി.


ആസ്‌പയർ സിറ്റി സംഘാടകർ ദിനേന കളികാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധർക്കായി ഒരുക്കിയ സമ്മാനവിരുന്നിലെ ഇന്നത്തെ സമ്മാനമായ 32" എൽ ഇ ഡി ടിവി  സമ്മാനർഹനായ അനിൽ വാഴുന്നോറഡി എന്ന ഭാഗ്യശാലിയെയാണ് തേടിയെത്തിയത്.

ഭാഗ്യശാലിയായ അനിൽ വാഴുന്നോറഡിക്കുള്ള 32" എൽ ഇ ഡി ടിവി കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ അബ്ദുൽ സലാം കൈമാറി

ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും തീർത്തും സൗജന്യമായി തന്നെ ആകർശകമായ സമ്മാനങ്ങൾ കാണികൾക്കായി 
ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സിന്റെ സ്‌പോണസർഷിപ്പിൽ സംഘാടകർ ഒരുക്കും.

ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ ഏഴാം പോരാട്ടത്തിൽ നെക്‌സടൽ ഷൂട്ടേഴ്‌സ് പടന്നയുമായി സിറ്റിസൺ ഉപ്പള മാറ്റുരയ്‌ക്കും.

ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ ദേശീയ ഫുട്‌ബോളിനായി അന്താരാഷ്ട്ര ഫുട്ബോൾ മൈതാനിയിൽ ബൂട്ടണിഞ്ഞ രണ്ട്  ദേശീയ താരങ്ങൾ ഷുട്ടേഴ്‌സ് പടന്നയ്‌ക്കായി ബൂട്ട് കെട്ടി ഐങ്ങോത്തിന്റെ കളി മൈതാനിയിലിറങ്ങും

Post a Comment

0 Comments