
ബിരിക്കുളം: പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം മലയോരത്ത് പുകയുന്നു. സംഭവം ഒതുക്കിതീര്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും അണികളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി.
മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ ബാങ്കില്‍ സ്വര്‍ണ്ണം പണയംവെച്ചത്. രണ്ടുവര്‍ഷത്തോളം പലിശ കൃത്യമായി അടച്ചിരുന്നുവെങ്കിലും പിന്നീട് പണയം പുതുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്വര്‍ണ്ണം ലേലത്തില്‍വെക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ബ്രാഞ്ച് സെക്രട്ടറി പണയം വെച്ചത്. മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഇതിനിടയില്‍ ബാങ്ക് ജീവനക്കാര്‍ തന്നെ മുക്കുപണ്ടം മാറ്റി യഥാര്‍ത്ഥ സ്വര്‍ണ്ണം വെച്ച് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറിയെ രക്ഷപ്പെടുത്തി. യഥാര്‍ത്ഥ പരിശോധന ഇല്ലാതെയാണ് ബ്രാഞ്ച് സെക്രട്ടറി കൊണ്ടുവന്ന മുക്കുപണ്ടം ബാങ്ക് ജീവനക്കാര്‍ പണയത്തിലെടുത്തത്.
ഇതിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതേ ബ്രാഞ്ച് സെക്രട്ടറി തന്നെ ഏതാനും വര്‍ഷം മുമ്പ് പരപ്പയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും സമാനരീതിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇടക്കാലത്ത് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേക്കേറിയിരുന്നുവെങ്കിലും അഡ്ജസ്റ്റുമെന്റുകള്‍ക്ക് പറ്റിയത് മാതൃസംഘടനയാണെന്ന് തിരിച്ചറിഞ്ഞ് വീണ്ടും മടങ്ങുകയാണുണ്ടായത്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച്കമ്മറ്റിയാണ് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. കോടികള്‍ തട്ടുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ളപ്പോള്‍ കേവലം അഞ്ചുലക്ഷം രൂപമാത്രം തിരിമറി നടത്തിയ തന്നെയെന്തിന് ബലിയാടാക്കുന്നുവെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ചോദ്യം.
Attachments area
0 Comments