കൊല്ലത്ത് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

കൊല്ലത്ത് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി


കൊല്ലം:ആ കണ്‍മണിക്കായുള്ള കാത്തിരിപ്പ് വിഫലം. അവള്‍ തിരിച്ചുവരുമെന്ന എല്ലാ പ്രതീക്ഷയെയും തല്ലിക്കെടുത്തി ദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കൊല്ലം. നടുമണ്‍കാവിലെ വീട്ടിനുള്ളില്‍ നിന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് ആറു വയസ്സുകാരി ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ്. ആറ്റിനോട് ചേര്‍ന്നാണ് കുട്ടിയുടെ വീട്. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു കുട്ടി.
. വിദേശത്തായിരുന്ന അച്ഛന്‍ പ്രദീപ് കുമാര്‍ ഇന്ന് നാട്ടിലെത്തി. കാണാതായ വിവരം അറിഞ്ഞതിനു പിന്നാലെ ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും തെരച്ചിലില്‍ കൂടിയിരുന്നു. രാവിലെ പതിനൊന്നരയോടെ തന്നെ ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും തെരച്ചില്‍ ആരംഭിച്ചിരുന്നു. കുട്ടി ഏതെങ്കിലും സാഹചര്യത്തില്‍ ഇറങ്ങാന്‍ ഇടയുള്ള പള്ളിമണ്‍ ആറിന്റെ തടയണ വരെ പരിശോധന നടത്തിയിരുന്നു. ഇതിനു സമീപത്താണ് ക്ഷേത്രം. ഇവിടെ ഉത്സവം നടക്കന്നതിനാല്‍ അവിടെ എത്തിക്കാണുമെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇവിടെയും തെരച്ചില്‍ നടത്തിയിരുന്നു.

Post a Comment

0 Comments