ബുധനാഴ്‌ച, മാർച്ച് 04, 2020


കാസർകോട് : മാനസീക ആരോഗ്യത്തിന്റെ പ്രാധ്യാന്യത്തെ കുറിച്ചും,
തോൽവി നേട്ടമാക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ചും, വ്യായാമത്തിന്റെ പ്രാധ്യാന്യത്തെ കുറിച്ചും തിരക്കിനിടയിൽ കുടുംബം തകരാതെ നോക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി
താമരശ്ശേരി സ്വദേശിയും ജെസിഐ ദേശീയ പരിശീലകനുമായ  ആന്റണി ജോയി 'വാക്ക് & ടാക്ക്' എന്ന പേരിൽ  കാൽനട യാത്ര സംഘടിപ്പിക്കുന്നു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ  കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി, താമരശ്ശേരി, കൽപ്പറ്റ, കോഴിക്കോട്, കോട്ടക്കൽ, ഷൊർണ്ണൂർ, കേച്ചേരി, തൃശ്ശൂർ,  ചാലക്കുടി, കൊച്ചി, മുവാറ്റുപുഴ, തൊടുപുഴ, കോട്ടയം, ആലപ്പുഴ, കായംകുളം തുടങ്ങിയ സ്ഥലങ്ങൾ വഴിയായിരിക്കും നടക്കാൻ ഉദ്ദേശിക്കുന്നത്.

JCI താമരശ്ശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റും, BNI കോഴിക്കോടും  സംയുക്തമായിട്ടാണ് WALK & TALK എന്ന പേരിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നത്,

മാർച്ച് 5 ന് കാസർഗോഡ് നിന്നും ആരംഭിച്ചു ഏപ്രിൽ 4 ന് തിരുവനന്തപുരം അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഓരോദിവസും രാവിലെ 5 മണിക്ക് ആരംഭിക്കുന്ന യാത്ര കടന്നുപോകുന്ന വഴികളിൽ ആളുകൾ കൂടിച്ചേരുകയും മുകളിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തി മുന്നേറുന്ന തരത്തിലാണ് പ്രോഗ്രാം ക്രമീകരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ