രണ്ടരവയസുകാരൻ രാവിലെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് തനിച്ച് പോയത് നൂറുമീറ്ററകലെ ബസ് സ്റ്റാൻഡിൽ!
Wednesday, March 04, 2020
വടകര: ഒരു ആറുവയസുകാരിയെ കാണാതായി ഒടുവിൽ അവളുടെ മൃതദേഹം കിട്ടിയതിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ കരകയറിയിട്ടില്ല. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒറ്റയ്ക്ക് ആക്കരുതെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വടകരയിലും സമാനമായ ഒരു സംഭവം അരങ്ങേറി. അമ്മ തുണി കഴുകാൻ പോയ സമയത്ത് കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ രണ്ടര വയസുകാരൻ സഞ്ചരിച്ചത് നൂറു മീറ്ററാണ്.
വടകര സ്വദേശികളായ ബഷീറിന്റെയും ഫസീലയുടെയും മകനായ രണ്ടര വയസുകാരൻ ഹസീബ് മാതാവിന്റെ കണ്ണുവെട്ടിച്ച് വീടിന് നൂറു മീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിലാണെത്തിയത്. ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് കുഴപ്പം ഒന്നും കൂടാതെ കുഞ്ഞ് വീട്ടിൽ തിരിച്ചെത്തി.ആയഞ്ചേരി ബസ് സ്റ്റാൻഡിന് സമീപമാണ് ഇവരുടെ വീട്. കഴിഞ്ഞ കുഞ്ഞിന്റെ മാതാവായ ഫസീല തുണി കഴുകുന്നതിനിടെയാണ് കണ്ണുവെട്ടിച്ച് രണ്ടരവയസുകാരൻ വീടിന് മുന്നിലെ ഇടവഴിയിലേക്കിറങ്ങിയത്. അവിടെ നിന്ന് സമീപത്തെ പഞ്ചായത്ത് റോഡിലേക്കും. പിന്നീട് വാഹനത്തിരക്കില്ലാത്ത റോഡ് മുറിച്ചു കടന്ന് വീടിന് നൂറു മീറ്ററകലെയുള്ള ബസ് സ്റ്റാൻഡിന് സമീപം എത്തി. എന്നാൽ പിന്നീടാണ് സംഗതി പന്തിയല്ലെന്ന് കുഞ്ഞിന് മനസിലായത്. പേടിച്ചു പോയ കുട്ടി കരയാൻ തുടങ്ങിയതോടെസമീപത്തെ വ്യാപാരികളും യാത്രക്കാരും ചേർന്ന് കുഞ്ഞിനെ സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാക്കുകയായിരുന്നു. കുഞ്ഞിനെ കാണതായത് ശ്രദ്ധയിൽപെട്ട വീട്ടുകാരും ഇതിനിടെ തിരച്ചിൽ തുടങ്ങിയിരുന്നു.
പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സമീപത്തെ ആശുപത്രിയിലെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം രക്ഷിതാക്കളെ ഏൽപ്പിച്ചു.
0 Comments