ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ ലോകം കഴിയുമ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 3249 ആയി. ചൈനക്ക് പുറമെ ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ അമേരിക്കയില്‍ 11 പേര്‍ മരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കൊറോണ പിടിപെട്ടതോടെ ദുബായില്‍ സ്‌കൂളുകള്‍ അടച്ചിട്ടു.
പ്രതിരോധ നടപടികളുടെ ഭാഗമായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താന്‍ തീരുമാനമായി. ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 94,750 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,621 പേര്‍ക്ക്.
അതേസമയം, ഹരിയാനയില്‍ പേടിഎം ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കമ്പനി തന്നെയാണ് ജീവനക്കാരന് വൈറസ് ബാധ സ്ഥീരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ അവധിയാഘോഷിക്കുന്നതിന് പോയ ജീവനക്കാരന്റെ പേടിഎം ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന് കൃത്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ 29 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ച് ഇറാഖില്‍ ഒരാള്‍ മരിച്ചു. ഇറാന് ശേഷം കൊവിഡ് 19 ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചിമേഷ്യയിലെ രാജ്യമാണ് ഇറാഖ്. ഇറാഖിലെ കുര്‍ദിഷ് പ്രവിശ്യയിലാണ് വൈറസ് ബാധിച്ചയാള്‍ മരിച്ചതെന്ന് പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാഖില്‍ 33 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
0 Comments