പൊതുമേഖലാ ബാങ്കുകളുടെ ലയനം; മാർച്ച് 27 ന് പണിമുടക്ക്

പൊതുമേഖലാ ബാങ്കുകളുടെ ലയനം; മാർച്ച് 27 ന് പണിമുടക്ക്


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ  പണിമുടക്കിന് ആഹ്വാനം ചെയ്തു. പത്ത് പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നു മുതൽ ലയനം യാഥാര്‍ഥ്യമാകുമെന്നും സർക്കാർ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍(എഐബിഒഎ) എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ ലയനം നിര്‍ത്തിവെയ്ക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് യൂണിയനുകൾ ഉന്നയിക്കുന്നത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.

Post a Comment

0 Comments