കാഞ്ഞങ്ങാട് സ്വദേശിക്ക് അന്തര്‍ദേശിയ സൈബര്‍ സുരക്ഷാ പുരസ്‌കാരം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിക്ക് അന്തര്‍ദേശിയ സൈബര്‍ സുരക്ഷാ പുരസ്‌കാരം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ ഇല്‍യാസിന് സൈബര്‍ സെക്യൂരിറ്റിയിലെ അന്തര്‍ ദേശീയ പുരസ്‌കാരം. അബുദാബി ഇസ്ലാമിക ബാങ്കിന്റെ ആഗോള സൈബര്‍ സെക്യൂരിറ്റി തലവനായി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ജോലി ചെയ്തുവരുന്ന ഇല്ല്യാസിന്്  യു.എ.ഇയില്‍ ജോലി ചെയ്തു വരുന്ന കഴിഞ്ഞ ദിവസം ദുബായി അത്‌ലാന്റിസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച്''ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഓഫ് ദി ഇയര്‍ ' എന്ന ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അഡ്നോക് ന്റെ വൈസ് പ്രസിഡന്റ് ഫുആദ് അല്‍ അന്‍സാരിയും  മജ്‌ലിസ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനുമായ അഹ്മദ് അല്‍ മുല്ലയും ചേര്‍ന്ന് ഇല്യാസിനു അവാര്‍ഡ് സമര്‍പ്പിച്ചു.
ഇരുപത്തിയഞ്ച്് വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്തു വരുന്ന ഇല്‍യാസ് , എത്തിസലാത്, അബു ദാബി സ്റ്റോക്ക്  എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. 2016-ല്‍ അബുദാബി ഇസ്ലാമിക് ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ യുമായി ചുമതലയേറ്റത്.2014 ല്‍ അമേരിക്കയില്‍ വെച്ച് ഗ്ലോബല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അവാര്‍ഡില്‍ റണ്ണര്‍ അപ്പ് ആയിരുന്നു ഇല്ല്യാസ്.

Post a Comment

0 Comments