ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ അക്രമത്തില്‍ കലാപകാരികള്‍ വലിയ തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചാന്ദ് ബാഗിലെ മോഹന്‍ നേഴ്‌സിംഗ് ഹോമിന് മുകളില്‍ തടിച്ചുകൂടിയ അക്രമികളാണ് വെടിയുതിര്‍ക്കുന്നത്. ഒരാള്‍ വെടിയേറ്റ് വീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആസൂത്രിതമായി നടന്ന കലാപമാണ് ഇതെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കലാപത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ചാന്ദ്ബാഗിലാണ്. ചാന്ദ്ബാഗിലെ സമരപന്തല്‍ അക്രമത്തില്‍ കത്തിച്ചിരുന്നു. സമരപന്തലിന് അരികിലുള്ള മോഹന്‍ നേഴ്‌സിംഗ് ഹോമില്‍ നിന്ന് വലിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നു. അക്രമികളില്‍ ചിലര്‍ ഹെല്‍മറ്റ് ധരിക്കുകയും മുഖം മറക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യംവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കലാപത്തില്‍ 30 ശതമാനം പേരും മരിച്ചത് വെടിയേറ്റാണ്. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 82 പേരാണ്. കൈത്തോക്കുകള്‍ മാത്രമല്ല, വലിയ തോക്കുകള്‍ കലാപത്തിന് ഉപയോഗിച്ചു എന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഇത്. കെട്ടിടത്തിന് മുകളില്‍ നിന്ന് പെട്രോള്‍ ബോംബുകളും കുപ്പികളുമൊക്കെ വലിച്ചെറിയുന്നുണ്ട്.ഏഷ്യാനെറ്
0 Comments