ജീവനക്കാരന് കോവിഡ് 19 : സിയാറ്റിലെ ഓഫീസ് ഫേസ്ബുക്ക് അടച്ചു

ജീവനക്കാരന് കോവിഡ് 19 : സിയാറ്റിലെ ഓഫീസ് ഫേസ്ബുക്ക് അടച്ചു


ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 9 വരെ വാഷിംഗ്ടണ്‍ സിയാറ്റിലെ ഓഫീസ് ഫേസ്ബുക്ക് അടച്ചു. ഉദ്യോഗസ്ഥരോട് വീടുകളിൽ ഇരുന്ന് ജോലിയെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ആഴ്ച സിയാറ്റിലിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ പോസിറ്റീവ് കേസാണിത്.

സ്റ്റേഡിയം ഈസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്ന കരാറുകാരനാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് മുഖ്യവക്താവ് ട്രേസി ക്ലെയ്ടൺ വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് പൊതു ആരോഗ്യ ചട്ടങ്ങൾ കൃതൃമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 31 വരെ ഫേസ്ബുക്ക് ജീവനക്കാർ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യേണ്ടത് എന്ന് കിംഗ് കൗണ്ടി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.

സിയാറ്റിലെ ആമസോൺ ആസ്ഥാനത്തെ ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ആമസോൺ തന്നെ ഈ ആഴ്ച പുറത്തുവിട്ടിരുന്നു.

Post a Comment

0 Comments