നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിയ പ്രവാസി മുങ്ങിയെന്നു പരാതി

നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിയ പ്രവാസി മുങ്ങിയെന്നു പരാതി



പരിയാരം: വിദേശത്തു നിന്നു നാട്ടിലെത്തിയതിനെ തുടർന്നു കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നീരീക്ഷണത്തിന് ആശുപത്രിയിൽ എത്തിയയാൾ മുങ്ങിയതായി പരാതി.


ബുധനാഴ്ച രാവിലെ 7 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നീരിക്ഷണത്തിനു പരിയാരം മെഡിക്കൽ കോളജിൽ എത്തിയയാളാണ് 20 മിനിട്ട് നിരീക്ഷണ വാർഡിൽ വിശ്രമിച്ച ശേഷം പരിശോധന നടത്താതെ തിരിച്ചു പോയത്. കോറാണ വൈറസ് നിരീക്ഷണത്തിനു ആശുപത്രിയിൽ വന്നിട്ടും പരിശോധന നടത്താൻ കാലതാമസം വരുത്തിയ ആശുപത്രി അധികൃതരുടെ സമീപനത്തിൽ പ്രതിഷേധിച്ചാണ് തിരിച്ചു പോയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Post a Comment

0 Comments