സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്, 5 ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്, 5 ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ


കേരളത്തിൽ സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്. പവന് 280 രൂപ കുറഞ്ഞ് പവന് 30320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വില പവന് 2000 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 3790 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ പവന് 32320 രൂപ രേഖപ്പെടുത്തിയും ഈ മാസമാണ്.


ആഭ്യന്തര സ്വർണ വിലയിൽ ഈ ആഴ്ച്ച കുറവ് രേഖപ്പെടുത്താൻ പ്രധാന കാരണം രൂപ ഡോളർ വിനിമയ നിരക്കായിരുന്നു. വെള്ളിയാഴ്ച ഡോളറിന് 74.50 എന്ന റെക്കോഡിലെത്തിയ രൂപയുടെ മൂല്യം 73.91 ലേക്ക് താഴ്ന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
ആഗോള വിപണികളിൽ വില തിങ്കളാഴ്ച ഔൺസിന് 1,700 ഡോളറായിരുന്നു. എന്നാൽ ഇന്ന് ആഗോള വിപണിയിൽ സ്പോട്ട് സ്വർണം 2.9 ശതമാനം ഇടിഞ്ഞ് ന്യൂയോർക്കിൽ ഔൺസിന് 1,529.83 ഡോളറിലെത്തി. ഈ ആഴ്ച അവസാനത്തോടെ 8.6 ശതമാനം നഷ്ടമാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1983 മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

Post a Comment

0 Comments