തിരുവന്തപുരത്ത്ഭാര്യയെയും മകനെയും കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
Saturday, March 14, 2020
കഴക്കൂട്ടം കുളത്തൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകൻ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്.
സിന്ധുവിന്‍റെയും മകന്‍റെയും മൃതദേഹം വീടിനുള്ളിൽ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സുരേഷ് ജീവനൊടുക്കിയതാണെന്നാണ് സംശയം .
0 Comments