കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു
Saturday, March 14, 2020
വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെ എസ് ഡി പി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെ എസ് ഡി പി ഈടാക്കുന്നത് 125 രൂപയാണ്.
0 Comments