മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പഞ്ചര്‍ പതിവ്; സ്വകാര്യ ബസുടമ അറസ്റ്റില്‍!

LATEST UPDATES

6/recent/ticker-posts

മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പഞ്ചര്‍ പതിവ്; സ്വകാര്യ ബസുടമ അറസ്റ്റില്‍!



തൃശുര്‍: ചാലക്കുടി മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ടയറുകള്‍ അള്ളു വെച്ച് പഞ്ചാറാക്കുന്ന സംഭവത്തിൽ സ്വകാര്യ ബസുടമ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ബസ് ഉടമയും വെട്ടിക്കുഴി സ്വദേശിയുമായ ജേക്കബ് (57), മലക്കപ്പാറ സ്വദേശി പ്രദീപ് (24), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ടയറുകള്‍ പഞ്ചറാവുന്നത് പതിവായിരുന്നു. അള്ളുകള്‍ വെച്ചാണ് പഞ്ചറാകുന്നതെന്ന് മനസിലാക്കി കെഎസ്ആര്‍ടിസി ഡിപ്പോ മാനേജര്‍ പോലീസില്‍ പരാതി നൽയിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൻ്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മൂന്ന് സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാകുന്നത്. കുപ്പികളില്‍ ആണി നിറച്ചാണ് പ്രതി ടയറുകള്‍ക്ക് സമീപം കൊണ്ടുവന്നിട്ടിരുന്നത്.

കുറച്ചു നാളുകളായി റൂട്ടുകളിലെ സമയത്തെ ചൊല്ലി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കൂടുതല്‍ യാത്രക്കാരെ തങ്ങള്‍ക്ക് ലഭിക്കുന്നതിനു വേണ്ടി ഇതേറൂട്ടില്‍ ഓടുന്ന മരിയ എന്ന ബസിന്റെ ഉടമ ജേക്കബാണ് അള്ളു വെക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതെന്ന് പോലീസ് പറഞ്ഞു.  

Post a Comment

0 Comments