ആസ്പയർ സിറ്റി ക്ലബ് ജില്ലാ ആശുപത്രിയിലേക്ക് അലമാറയും ബെഡ് ഷീറ്റുകളും മാസ്കുകളും നൽകി

LATEST UPDATES

6/recent/ticker-posts

ആസ്പയർ സിറ്റി ക്ലബ് ജില്ലാ ആശുപത്രിയിലേക്ക് അലമാറയും ബെഡ് ഷീറ്റുകളും മാസ്കുകളും നൽകി




പടന്നക്കാട് :- പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ജില്ലാ ആശുപത്രിയിലേക്ക് സ്റ്റീൽ അലമാരയും കൊറോണ വാർ ഡിലേക്ക് 60 ബെഡ്ഷീറ്റുകളും മാസ് കുകളും ആശുപത്രി സുപ്രണ്ട് ഡോ.പ്രകാശിന് കൈമാറി. കൊറോണ രോഗ ഭീഷണിയുടെ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ ബെഡ്ഷീറ്റും അവ സൂക്ഷിക്കുന്നതിന് അലമാറയും ആവശ്യമാണെന്നറിഞ്ഞതിനാൽ ക്ലബിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവ നൽകിയത്. ക്ലബ് പ്രസിഡണ്ട് ടി.സത്യൻ, ജ.സെക്രട്ടറി അബ്ദുൾ റസാക്ക് തയിലക്കണ്ടി, രക്ഷാധികാരി ജോയ് ജോസഫ്, ട്രഷറർ അഷ്ക്കറലി, വൈസ് പ്രസി.പത്മരാജൻ ഐങ്ങോത്ത്  മറ്റ് ഭാരവാഹികളായ അനൂപ് കീനേരി, അരുൺ കിഷോർ, ടി. കുഞ്ഞികൃഷ്ണൻ, ഡോ : സി.കെ.പി.കുഞ്ഞബ്ദുള്ള, ഡോ: ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.