കൊവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിരീക്ഷണത്തില്‍

LATEST UPDATES

6/recent/ticker-posts

കൊവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് 19 ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്ര ആശുപത്രിയിലെ യോഗത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് നടപടി. മന്ത്രിയ്ക്ക് നിലവില്‍ രോഗലക്ഷണങ്ങളില്ല.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഡല്‍ഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയുന്നത്.