തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . രോഗം പടരുന്നത് തടയാൻ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി .
ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കുന്നത് . ഇതെല്ലാം പരിഗണിച്ച് ചുരിങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മദ്യശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ വി എം സുധീരൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയിരുന്നു . എന്നാൽ മദ്യശാലകൾ പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടെ വ്യക്തമാക്കിയത്.