നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി


കാസർകോട്: ഫെബ്രുവരി 20 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും യാതൊരു കാരണവശാലും  ആരാധനാലയങ്ങള്‍, വിവാഹങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് കൂട്ടായ്മകള്‍ ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇങ്ങനെ പങ്കെടുക്കുന്നതായി അറിയുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അറിയിച്ചു.