പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നതായി റിപോര്‍ട്ട്; കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എത്തിക്കുന്നത് നിരോധിച്ചു

LATEST UPDATES

6/recent/ticker-posts

പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നതായി റിപോര്‍ട്ട്; കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എത്തിക്കുന്നത് നിരോധിച്ചു

കാസര്‍കോട്: പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നതായി റിപോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള കോഴിയും കോഴി ഉത്പന്നങ്ങളും എത്തിക്കുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു. കോഴിക്ക് പുറമെ മുട്ട, കോഴി വളം എന്നിവയും കൊണ്ടുവരുന്നത് നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.

അതേസമയം പക്ഷിപ്പനി എവിടെയാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടില്ല. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് കോഴിയും കോഴി ഉത്പന്നങ്ങളും കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നത്.