കോവിഡ് 19 ; അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടൻ ജോലിയിൽ പ്രവേശിക്കണം : മന്ത്രി കെ കെ ശൈലജ

കോവിഡ് 19 ; അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടൻ ജോലിയിൽ പ്രവേശിക്കണം : മന്ത്രി കെ കെ ശൈലജ



തിരുവനന്തപുരം:  കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, അവധിയിൽ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദ്ദേശിച്ചു . സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നും മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു .

‘വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം . പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കണം . കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കും . കേരളം ഒന്നടങ്കം കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും’ ആരോഗ്യമന്ത്രി വ്യക്തമാക്കി.