കൊവിഡ്: പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനം നടത്തും- മുസ്ലിം ലീഗ്

കൊവിഡ്: പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനം നടത്തും- മുസ്ലിം ലീഗ്




കോഴിക്കോട് : കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായ പോരാട്ടത്തില്‍ ആരോഗയ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ്. രോഗ ബാധിതരായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലന്‍സുകള്‍ ആവശ്യമാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെയും സി എച്ച് സെന്ററുകളുടേയും നിയന്ത്രണത്തിലുള്ള നൂറുകണക്കിന് ആംബുലന്‍സുകള്‍ ഈ ഘട്ടത്തില്‍ സൗജന്യ സേവനത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് മുസ്ലിംലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യ വകുപ്പുമായി ചേര്‍ന്നും പൊതു ജന താല്‍പര്യാര്‍ത്വവും ഈ ഉത്തരവാദിത്തമേറ്റെടുക്കാന്‍ കമ്മിറ്റികള്‍ തയ്യാറാവണം.

മലേഷ്യയില്‍ കൊവിഡ് 19 പടര്‍ന്നുപിടക്കുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 20 മണിക്കൂറിലധികമായി സംഘം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ട് തിരിച്ചെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാവിലക്കുള്ളതാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ലീഗ് ആവശ്യപ്പെട്ടു.