വിദേശത്ത് നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തുക ആയിരത്തിലേറെ പേര്‍

വിദേശത്ത് നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തുക ആയിരത്തിലേറെ പേര്‍


തിരുവനന്തപുരം :  കൊവിഡ് 19 ആശങ്ക സംസ്ഥാനത്ത് ശക്തിപ്പെടുന്നതിനിടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരത്തിലേറെ പേര്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങും. വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ വിവിധ വിമാനങ്ങളിലായി എത്തുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. വിമാനത്താവളത്തിന് സമീപം പ്രത്യേക കേന്ദ്രത്തിലാണ് ഇവരെ നിരീക്ഷമത്തില്‍ പാര്‍പ്പിക്കുക.

വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൊണ്ടുപോകുന്നതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ എസ് ആര്‍ ടി സിയോട് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയും ബസുകള്‍ ഒരുമിച്ച് വിട്ടുനല്‍കാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നത്. പരമാവധി ബസുകള്‍ എത്തിക്കാനും ഇല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കും.