കൊറോണ ഭീതിയും യാത്രക്കാരുടെ കുറവും; സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുന്നു
Thursday, March 19, 2020
കാസറഗോഡ്: കൊറോണ ഭീതി കാരണം ബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞ് കളക്ഷന്‍ ഗണ്യമായി കുറഞ്ഞതിനാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കാസറഗോഡ് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റിയുടെ അടിയന്തിരയോഗം വിലയിരുത്തി. യോഗത്തില്‍ കെ.ഗിരീഷ്, സി.എ.മുഹമ്മദ്കുഞ്ഞി, എം.എ.അബ്ദുല്ല, താരാനാഥ് മധൂര്‍, കെ.എന്‍.ബാലകൃഷ്ണന്‍, സലീം സര്‍വ്വ, എന്‍.എം.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.