കോവിഡ്: 31 വരെയുള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ 1 മാസത്തെ കാലാവധി
Thursday, March 19, 2020
തിരുവനന്തപുരം: മാർച്ച് 31വരെയുള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ കെഎസ്ഇബി തീരുമാനിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുള്ള പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്താണ് തീരുമാനം. ഈ കാലയളവിൽ പിഴ അടക്കമുള്ള നടപടികൾ ഉണ്ടായിരിക്കില്ല.