നിര്‍ഭയ കേസ് പ്രതികളെ നാളെത്തന്നെ തൂക്കിലേറ്റും; മരണവാറന്റിനു സ്‌റ്റേയില്ല

LATEST UPDATES

6/recent/ticker-posts

നിര്‍ഭയ കേസ് പ്രതികളെ നാളെത്തന്നെ തൂക്കിലേറ്റും; മരണവാറന്റിനു സ്‌റ്റേയില്ല


ന്യൂഡൽഹി : നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. മരണവാറന്റ് ഡൽഹി കോടതി സ്റ്റേ ചെയ്തില്ല. നാളെ വെളുപ്പിനെ 5.30ന് തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.

നിർഭയക്കേസിലെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ശേഷിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്. പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താനല്ല നൽകിയതെന്ന വാദവും കോടതി തള്ളി.

നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കി. തുടർന്നാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂ‌ക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.