വ്യാഴാഴ്‌ച, മാർച്ച് 19, 2020



ഉദുമ: കാപ്പിൽ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ബഷീർ അഹമ്മദ് വളപ്പട്ടണത്തിൻ്റെയും നസീമ കാപ്പിലിൻ്റെയും മകൻ ഷാനവാസ് ബഷീർ (45) ആണ് മരണപ്പെട്ടത്. ദുബൈയിൽ ഓർഗാനിക് ഇന്ത്യ കമ്പനിയിൽ സെയിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഇരുപത്തി അഞ്ച് വർഷമായി കുടുംബസമേതം ദുബൈയിൽ താമസിക്കുന്ന ഷാനവാസ് ബഷീർ കഴിഞ്ഞ മാസം നാട്ടിൽ വന്ന് തിരിച്ചു പോയതാണ്.
ഭാര്യ: സുലൈഖ . മക്കൾ: സഹറ, ജാസിം .
സഹോദരി : ഷീബ ബഷീർ (പള്ളം അൽ ഫിത്വറ സ്കൂൾ പ്രിൻസിപ്പാൾ )