ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
Friday, March 20, 2020
ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന് കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധനാഫലം വന്നപ്പോള്‍ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഞാനും എന്റെ കുടുംബവും സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ചിരിക്കുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും മുന്‍കരുതലെടുക്കണമെന്നും നമ്മുടെ കാര്യം മാത്രമല്ല നമുക്ക് ചുറ്റും ജീവിക്കുന്നവരുടെ കാര്യം കൂടി ഓര്‍മിക്കുകയെന്നും സാമൂഹിക പ്രതിബന്ധതയുള്ള പൗരനാകുകയെന്നുമാണ് കനിക കുറിച്ചത്.