ജനതാ കർഫ്യൂ ; ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല
Friday, March 20, 2020
കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ജനത കര്‍ഫ്യു’വിനോട് സഹകരിച്ച് കേരളത്തിലെ ബസുടമകള്‍. ജനതാ കര്‍ഫ്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞായറാഴ്ച ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
കോഴിക്കോട് ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം . വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് .