ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരും ദുബായില്‍ നിന്നും വന്നവർ

ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരും ദുബായില്‍ നിന്നും വന്നവർ



കാസർകോട്: ജില്ലയില്‍ ഇന്ന് ( മാര്‍ച്ച് 22 ന്) പുതുതായി അഞ്ച് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേരും ദുബായില്‍ നിന്നും വന്നവരാണ്. 58, 27 ,32 ,41 ,33 വയസ്സുള്ള പുരുഷന്മാര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളില്‍ നിന്നും ഉള്ളവരാണ്. കോവിഡ് 19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട്  ജില്ലയില്‍ 762 പേരാണ് നിലവില്‍  നിരീക്ഷണത്തിലുള്ളത് . ഇതില്‍ 41 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.