നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കമരുന്നുമായി പിടിയില്‍

LATEST UPDATES

6/recent/ticker-posts

നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കമരുന്നുമായി പിടിയില്‍



വൈത്തിരി: കൊറോണ ബാധിത പ്രദേശമായ കുടകില്‍ നിന്നും വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവിനെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സ്വദേശിയെയാണ് വൈത്തിരി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്. മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പൊലീസ് പിടികൂടി. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.

വയനാട്ടിലേക്ക് അയല്‍ ജില്ലകളില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്‌സ് ടൗണ്‍, നിരവില്‍പ്പുഴ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിഎംഒക്കും നിര്‍ദ്ദേശം നല്‍കി.