നിയന്ത്രണങ്ങൾ ലംഘിച്ച കൊവിഡ് ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദേശം

നിയന്ത്രണങ്ങൾ ലംഘിച്ച കൊവിഡ് ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദേശം



കാസർകോട് :  കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ രണ്ട് രോഗ ബാധിതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ കറങ്ങിനടന്ന രണ്ട് പ്രവാസികൾക്കെതിരെയാണ് നടപടി എടുക്കുന്നത് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർകോട് ജില്ലയിലാണ് .കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാസർകോട് , കോഴിക്കോട് , പത്തനംതിട്ട , എറണാകുളം തുടങ്ങിയ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .