കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാലയിലെ കോവിഡ് പരിശോധനാ ലാബിന് ആവശ്യമായ ഫ്രിഡ്ജ് നൽകി മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) പ്രവർത്തകർ. എം.എസ്.എസ് ജില്ലാ സെക്രട്ടറി സി.എച്ച്.സുലൈമാൻ, ട്രഷറർ എ.അബ്ദുല്ല, എന്നിവർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസിന് കൈമാറി. ജില്ലാ കൊറോണ നിരീക്ഷണ സെൽ ഓഫീസർ ഡോ. എ.ടി.മനോജ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ്, ആർ.എം.ഒ ഡോ.റിജിത്ത് കൃഷ്ണൻ, ഡോ.അസീം, എം.എസ്.എസ് മുൻ പ്രസിഡന്റ് പി.എം.നാസർ എന്നിവർ സംബന്ധിച്ചു.