അധ്യാപകരോട് കരുണ കാണിക്കുക: എം.എസ്.എഫ്

അധ്യാപകരോട് കരുണ കാണിക്കുക: എം.എസ്.എഫ്


കാഞ്ഞങ്ങാട്: ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ തസ്തിക 16 മണിക്കൂർ ജോലി ഭാരം നിജപ്പെടുത്തിയും വർഷങ്ങളായി നിലനിൽക്കുന്ന പിജി വെയിറ്റേജ് എടുത്തുകളഞ്ഞു ഇടതുപക്ഷ സർക്കാർ ഉത്തരവ് അധ്യാപക വിരുദ്ധവും ഗവേഷണരംഗത്തെ ഗുണനിലവാരം പൂർണ്ണമായും തകർക്കുന്നതും ആണ്.അഭ്യസ്തവിദ്യരായ ഒരു തലമുറയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ഓൺലൈനിൽ നടന്ന ചർച്ചയിൽ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ ഉപാധ്യക്ഷൻ റംഷീദ്‌തോയമ്മൽ, മണ്ഡലം പ്രസിഡൻറ് ജംഷീദ്‌ ചിത്താരി ജനറൽ സെക്രട്ടറി ഹസ്സൻ പടിഞാർ, ജബ്ബാർ ചിത്താരി, നജീബ് ഹദ്ദാദ് നഗർ, ആഷിക് അടുക്കം, ഹാഷിർ മുണ്ടത്തോട്, എന്നിവർ പങ്കെടുത്തു.