അന്താരാഷ്ര നിലവാരത്തിൽ സ്പോർട്സ് സിറ്റിയും അഡ്‌വെന്റ്‌ജർ പാർക്കും; കാസറഗോഡിന്റെ മുഖം മാറുന്നു

LATEST UPDATES

6/recent/ticker-posts

അന്താരാഷ്ര നിലവാരത്തിൽ സ്പോർട്സ് സിറ്റിയും അഡ്‌വെന്റ്‌ജർ പാർക്കും; കാസറഗോഡിന്റെ മുഖം മാറുന്നു



കാസറഗോഡ് : ടൂറിസം  മേഖലയിൽ കേരളത്തിലെ അനന്ത സാധ്യതയുള്ള ഒരു ജില്ലയാണ് കാസറഗോഡ്. എന്നാൽ കാസർഗോഡ്കാർക്ക്  ഒഴിവ് വേളകൾ ചിലവഴിക്കാനും കുടുംബത്തോടൊപ്പം ഉല്ലസിക്കാനുമുള്ള പൊതു ഇടങ്ങൾ വളരെ കുറവാണ്.വൈകുന്നേരങ്ങളിൽ മാത്രം പോകാൻ പറ്റുന്ന  പള്ളിക്കര ബീച്ചും,ബേക്കൽ ഫോർട്ടുമാണ് കാസറകോട്  നിവാസികൾക്കു പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങൾ.റാണിപുരവും,വലിയപറമ്പ് കായലുകളുൾപ്പടെ ഒട്ടനവധി ടൂറിസ്ററ് സ്പോട്ടുകൾ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ  മെച്ചപ്പെടുത്താത്തത്  കാരണം കുടുംബസമേതം  ചിലവഴിക്കുന്നതിനുള്ള പരിമിതികൾ നിരവധിയാണ്.ആശുപത്രികളെ പോലെ തന്നെ അവധി   ദിനങ്ങൾ ചിലവഴിക്കാൻ കാസർഗോട്ടുകാർ  ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്.സിറ്റി സെന്റർ  ഷോപ്പിംഗ് മാളും,മൽപേ ബീച്ചും,സെന്റ് മേരീസ് ഐലൻഡുമൊക്കെ കാസര്കൊടുകാരുടെ സ്ഥിര സന്ദർശന കേന്ദ്രങ്ങളാണ്.കണ്ണൂർ പയങ്ങാടിയിലുള്ള വിപ്ര ബീച്ചിൽ ശനി ഞായർ  ദിനങ്ങളിൽ സന്ദർശകരായെത്തുന്നതിൽ ഭൂരിഭാഗവും കാസർഗോഡ്  ജില്ലക്കാരാണ്.കാസർഗോഡ്  നിന്നും ഏകദേശം 67 km സഞ്ചരിച്ചാൽ മാത്രമേ അവിടെ എത്തുവാൻ സാധിക്കുകയുള്ളു.മംഗലാപുരം മൽപേ ബീച്ചിലേക്കാണെങ്കിൽ ഏകദേശം 100 km സഞ്ചരിക്കണം.കാസർഗോഡ് കാർക്ക് ജില്ലയിൽ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ടാവണമെന്ന ആശയത്തിൽ നിന്നാണ് കാസർഗോഡ് മംഗ്ലൂർ ദേശീയ പാതക്ക് അരികിൽ കുമ്പള അരിക്കടിയിൽ  നിർദിഷ്ട പ്രൊജക്റ്റ് വരാൻ പോവുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അഡ്‌വെന്ററസ് പാർക്കും സ്പോർട്സ് സിറ്റിയും ഉൾപ്പെടുന്ന പ്രോജെക്ടിൽ സമ്പൂർണ സൈക്കിൾ ട്രാക്ക്,ഫുട്ബാൾ ടാർഫുകൾ ,ക്രിക്കറ്റ് നെറ്റ്‌സ്,മാർഷൽ ആർട്സ് അക്കാഡമി,സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ഥ സ്വിമ്മിങ് പൂളുകൾ,ഇൻഡോർ ഷട്ടിൽ കോർട്ട്,ജിം ,സ്‌നൂക്കർ മറ്റു ബോർഡ് ഗെയിം റൂമുകളുൾപ്പടെ  അന്താരഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് സിറ്റിയുടെ മൊത്തം നിർമാണവും സ്പോർട്സ് തീമിൽ ഊന്നിയതായിരിക്കും. കായിക മേളയിൽ കാസർകോടിനെ കൈപിടിച്ചുയാർത്ഥനെടുക്കുന്ന രീതിയിലുള്ള സ്പോർട്സ് കോംപ്ലക്സ് , വിവിധ കെട്ടിടങ്ങൾക്ക്  അന്താരാഷ്ട്ര സ്പോർട്സ് താരങ്ങളുടെ പേരുകൾ നാമകരണം ചെയ്യും.റോപ്പ് സൈക്ലിങ് ,സിപ് ലൈൻ ,ഗ്രാവിറ്റി ഫ്രീ ഫാളിങ് തുടങ്ങി ഇരുപതിൽ അധികം അഡ്‌വെന്ററസ് ആക്ടിവിറ്റീസ് ഉൾപ്പെടുന്ന അഡ്‌വെന്ററസ് സോൺ ആണ് മറ്റൊരു പ്രേത്യേകത.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റെസ്റ്ററന്റും,കുട്ടികൾക്ക് സമയം ചിലവഴിക്കാൻ സ്നോ സിറ്റി ,ഡിജിറ്റൽ കിഡ്‌സ് പ്ലേയ്സോൺ ,കിഡ്സ് പാർക്ക്,മിനി വാട്ടർ തീം പാർക്ക്  എന്നിവയുമുണ്ടാകും .വിശാലമായ പാർക്കിങ് സൗകര്യങ്ങളോടു കൂടി 1500 ആളുകളെ ഉൾകൊള്ളാൻ പറ്റുന്ന  മനോഹരമായ രീതിയിൽ നിർമിക്കുന്ന ഗ്രാൻഡ് ഓഡിറ്റോറിയം,എക്സിക്യൂട്ടീവ് മീറ്റിംഗ് ഹാൾ,ബാങ്കെറ്റ് ഹാൾ എന്നിവയും പ്രോജെക്ടിൽ ഉൾപ്പെടുന്നുണ്ട്.ടൂറിസ്റ്റുകൾക്ക് വേണ്ടി ലക്ഷ്വറി പൂൾ വില്ലയും  തദ്ദേശീയർക്ക് മിതമായ നിരക്കിൽ താമസിക്കാൻ പറ്റുന്ന സാധരണ വില്ലകളും ഉണ്ടാവും
.പ്രൊജക്ടിനാവശ്യമായ സ്ഥലമേറ്റെടുക്കുകയും ഫീസിബിലിറ്റി സ്റ്റഡി പൂർത്തിയാക്കുകയും ചെയ്ത പദ്ധതിയുടെപ്രവർത്തനമാരംഭിക്കാൻ പോവുകയാണ്. പ്രോജക്ടിന്റെ സമ്പൂർണ ത്രീഡി ഡിസൈൻ ഉൾപ്പടെ പൂർത്തിയായി കഴ്ഞ്ഞു.കാസറഗോഡ് നഗരത്തിലെയും ജി.സി.സി യിലുമുള്ള യുവ ബിസിനസുകാരുടെ കൂട്ടായ്മയായ അബിയോ ഗ്രൂപ്പാണ് പ്രോജക്ടിന് നേതൃത്വം നൽകുന്നത്. കാസർഗോട്ടെ ബിസിനസ്സ് രംഗത്തെ പ്രമുഖരെയും പ്രവാസികളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാൻ  ഉദ്ദേശിക്കുന്നത്.