പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു

പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു



പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍സമയം ഏഴുമണിയോടെയാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്. കൊവിഡ് 19 പരിശോധന നടത്തിയശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. 9.40 ഓടെയാണ് നെടുമ്പാശേരിയില്‍ വിമാനം എത്തിച്ചേരുക.

അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ല.