കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ ചെമ്മനാട് തെക്കില്‍ വില്ലേജില്‍ നിര്‍മ്മിക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ ആശുപത്രി നിര്‍മ്മിക്കുന്നത്. എം എല്‍ എ കെ കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ എ വി രാജന്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു