കാസർഗോഡ് : കോവിഡ് പശ്ചാതലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച കാരണത്താൽ സാധാരണക്കാരായ കൂലിത്തൊഴിലാളികൾ മുതൽ എല്ലാ മേഖലയിലുള്ള ജനങ്ങളും വളരെ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ അതിലേറെ ദുരിതപൂർണ്ണമാണ് എൻഡോസൾഫാൻ ഇരകളും അവരുടെ കുടുംബാംഗങ്ങളും .
നിത്യവും കഴിക്കേണ്ട മരുന്നുകളും ചികിത്സയും ലഭ്യമല്ലാത്തതിനാൽ എൻഡോസൾഫാൻ ബാധിതർ അതീവ ഗുരുതരമായ അവസ്ഥയിലാണുള്ളത് .എൻഡോസൾഫാൻ ബാധിതർക്ക് പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ആ സഹായം ലഭ്യമാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു . ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മെയിൽ അയച്ചു, ലോക് ഡൗൺ മൂലം എൻഡോസൾഫാൻ ബാധിച്ച വിദ്യാർത്ഥികൾക്കുള്ള
ബഡ്സ് സ്കൂളുകളും പ്രവർത്തിക്കാത്തതിനാൽ കുട്ടികൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഉച്ചഭക്ഷണമടക്കമുള്ളവ ഇല്ലാതായിരിക്കുന്നതിനാൽ അങ്കൺവാടി കുട്ടികൾക്ക് വീട്ടിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതു പോലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കും ഇതേ രീതിയിൽ ചെയ്യണമെന്നും ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.