പുല്ലൂർ പെരിയ പഞ്ചായത്തിൽ ദുരിത അനുഭവിക്കുന്നവർക്കും, ഒറ്റയ്ക്ക് താമസിക്കുന്നവർക്കും, മാരക രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അരിയും, ധാന്യങ്ങളും പച്ചക്കറിയും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല പുല്ലൂർ നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് സിന്ധു പത്മനാഭൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗീത നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കല്ല്യാണി ബാലകൃഷ്ണൻ, പത്മിനി കൃഷ്ണൻ, ഇന്ദിര, ജ്യോതി, സുജാത എന്നിവർ നേതൃത്വം നൽകി