കാസർകോട്: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി ആള്‍ക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിനു പുറമേ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ 22 അതിര്‍ത്തി പ്രദേശങ്ങിലും ആദൂരിലെ ഒമ്പത് അതിര്‍ത്തികളിലും ബദിയടുക്കയില്‍ മൂന്ന് സ്ഥലങ്ങളിലും സായുധ പോലിസിനെ നിയോഗിച്ചു. കൂടാതെ ബന്തടുക്ക-മാണിമൂല, പാണത്തൂര്‍ എന്നീവിടങ്ങളിലും പോലിസിനെ വിന്യാസിച്ചു.
ക്വാറന്റൈന്‍ നിയമംലംഘനവുമായി ബന്ധപ്പെട്ട് മെയ് 12,13 തിയ്യതികളിലായി എട്ട് പേര്‍ക്കെതിരെ കേസ് എടുക്കുകയും അവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
0 Comments