പാലക്കുന്ന് : പാവങ്ങളുടെ പരിമതികൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിവുപോലെ പരാജയമായെന്ന് തീരദേശ, ആദിവാസി, മലയോര മേഖലകളിലുളള വിദ്യാർഥികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ പഠനം ലഭ്യമായില്ലായെന്നതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ പേരിൽ ഇനിയൊരു കുട്ടിക്കും ജീവൻ നഷ്ടപെടരുതെന്നും, എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സിന് ആവശ്യമായ സൗകര്യം അടിയന്തിരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ബേക്കൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറിമാരായ വി.ആർ.വിദ്യാസാഗർ, ഗീതാകൃഷ്ണൻ, ഡി.സി.സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, പി.ഭാസ്കരൻനായർ, എ.കെ.ശശിധരൻ, കെ.വി.ഭക്തവത്സലൻ, ലക്ഷ്മി ബാലൻ, മണ്ഡലം പ്രസിഡണ്ടുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, എം.പി.എം.ഷാഫി, വാസുമങ്ങാട്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പളളിക്കര, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ വി.കണ്ണൻ, രവീന്ദ്രൻ കരിച്ചേരി, ചന്തു കുട്ടി പൊഴുതല, വി.വി.കൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ, യൂത്ത് കോൺഗ്രസ്റ്റ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.അനൂപ്, ബാബു മണിയങ്ങാനം, രാമകൃഷ്ണൻ നടുവിൽ വീട്, സുരേഷ് ബാബു, പ്രഭാകരൻ തെക്കേകര, കെ.വി.അപ്പു, ശശിധരൻ പെരിയ, ശ്രീജ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. എൻ. ചന്ദ്രൻ നാലാംവാതുക്കൽ നന്ദിയും പറഞ്ഞു.