കാഞ്ഞങ്ങാട് :എട്ടാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ
മാതാവിനെതിരെ പൊലീസ് കേസെടുത്തു. പരപ്പ കാരാട്ട് റോഡ് ജംഗ്ഷനിൽ ഇന്ന് രാവിലെ 10 ന് വാഹന പരിശോധനക്കിടെ വെള്ളരിക്കുണ്ട് പൊലീസാണ് 14 കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്. ഉമ്മയാണ് സ്കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് കുട്ടി പറഞ്ഞതോടെ മടിക്കൈ സ്വദേശിനിയായ 35 കാരിക്കെതിരെ കേസെടുത്ത് സ്കൂട്ടർകസ്റ്റഡിയിലെടുക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ