മെട്രോ മുഹമ്മദ് ഹാജി; വിടവാങ്ങിയത് നന്മയുടെ പൂമരം....

LATEST UPDATES

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി; വിടവാങ്ങിയത് നന്മയുടെ പൂമരം....



കാഞ്ഞങ്ങാട് നഗരത്തെയും അജാനൂര്‍ പഞ്ചായത്തിനെയും കാരുണ്യവും സ്‌നേഹവും നിറച്ച് നന്മയാല്‍ വിളഞ്ഞ് നിന്നിരുന്ന പൂമരം മെട്രോ മുഹമ്മദ് ഹാജി വിടവാങ്ങി  .സാമൂഹിക, രാഷ്ട്രീയ, മത രംഗങ്ങളില്‍ സധാ കാരുണ്യം വര്‍ഷിച്ച് മെട്രോ കാഞ്ഞങ്ങാടിന്റെ പൊതു മണ്ഡലത്തില്‍ നിറ സാന്നിധ്യമായി പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ നന്മ മരത്തിന്റെ കാറ്റ് വീശി തഴുകി പോകാത്ത ഒരു സാമൂഹിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസവും കാഞ്ഞങ്ങാട്ടും അജാനൂരും ഇല്ല. പൊതു പ്രവര്‍ത്തനത്തിലെ നന്മകള്‍ക്ക് അവസാന വാക്കായി മെട്രോ നിലനിന്നിരുന്നു.

 മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ചന്ദ്രിക ഡയരക്ടർ, എസ്.വൈ.എസിന്റെ സംസ്ഥാന ട്രഷറർ, കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന  മെട്രോ മുഹമ്മദ് ഹാജി  അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. എഴുപത് വയസ്സായിരുന്നു.