മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 1; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് എന്ന മഹല്ല് സംവിധാനത്തിന്റെ നെടുനായകത്വം...

മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 1; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് എന്ന മഹല്ല് സംവിധാനത്തിന്റെ നെടുനായകത്വം...


കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് എന്ന സംവിധാനത്തിന് ഉള്ള പ്രധാന്യം അത് കൈകാര്യം ചെയ്യുന്ന വിവധ തരം കാരുണ്യ പ്രവര്‍ത്തനവും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കഴിഞ്ഞ 16 വര്‍ഷകാലമായി മെട്രോ മുഹമ്മദ് ഹാജിയാണ് അതി ന്റെ പ്രസിഡന്റ് സ്ഥാനത്തുള്ളത്. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംയുക്ത ജമാഅത്ത് ഏ റ്റെടുത്തു നടത്തി വരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള മംഗല്യ നിധി എന്ന ആശയത്തി ന്റെ ഭാഗമായി 250 ഓളം നിര്‍ധരായ യുവതികള്‍ക്ക് സംയുക്ത ജമാഅത്ത് ശക്തമായ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിധാനം തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഇതു കുടാതെ കൂടി വരുന്ന വിവാഹ ആര്‍ഭാടങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണങ്ങള്‍. ഏക സിവില്‍ കോട് പോലുള്ള സമുദായത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ സിമ്പോസിയങ്ങള്‍ എല്ലാത്തിനും മുന്നിലുളള കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തി ന്റെ നെടുനായകത്വം മെട്രോ മുഹമ്മദ് ഹാജിയു ടെ കൈകളിലായിരുന്നു.