കാഞ്ഞങ്ങാട്: വിട പറഞ്ഞ് ഒരാഴ്ച്ച തികയും മുമ്പ് കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ് ഹാജിയുടെ ഓര്‍മ്മകള്‍ അയവിറക്കി കെ.എം.സി.സി കാഞ്ഞങ്ങാട് ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനം ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേക്ക് പറന്നുയര്‍ന്നു. 215 യാത്രക്കാരുമായി ഇന്നലെ ഉച്ചക്ക്12.10ന് പറന്ന എയര്‍ അറേബ്യ വിമാനത്തില്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ജോലി ലഭിക്കാത്തവര്‍, വിസറ്റിംഗ് വിസയിലുള്ളവര്‍ ഉള്‍പ്പെടെ അടിയന്തിര പ്രാധാന്യമുള്ളവര്‍ക്കാണ് പരിഗണന ലഭിച്ചത്. വൈകിട്ട് അഞ്ച് മണിക്ക്് വിമാനം കണ്ണൂരില്‍ ലാന്റ് ചെയ്തു. ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി കണ്ണൂരിലേക്ക് എയര്‍ അറേബ്യ പറത്തിയ ആദ്യ വിമാനമാണ് മര്‍ഹും മെട്രോ മുഹമ്മദ് ഹാജി ചാര്‍ട്ടേര്‍ഡ് വിമാനം. ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റിയാണ്.