കാഞ്ഞങ്ങാട്: അശാസ്ത്രീയമായ കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തി കാരണം മഴ പെയ്താല്‍ കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ കെ.എസ്.ടി.പി റോഡിന് മുകളില്‍ വെള്ളം കെട്ടി യാത്രകാര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ രീതിയിലുള്ള കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയാണ് ഇത്തരത്തില്‍ വാഹനങ്ങളും യാത്രക്കാരും പുഴയായി മാറിയ ഈ റോഡില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ നിരവധി തവണ റോഡ് മുഴുവനും വെള്ളം കയറിയിട്ടും വെള്ളം നീക്കം ചെയ്യാനായി കെ.എസ്.ടി.പി അധികൃതര്‍ അതിന് ഒരു തരത്തിലും ശ്രമിക്കാത്തതാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ഇങ്ങ നെ റോഡുകളില്‍ വെള്ളം കയറുന്നതിന് കാരണം.